Happy Independence Day


ഇനി ‘ജനഗണമന’ക്കൂടി അതിനു ശേഷം മിഠായി വിതരണം .പോക്കറ്റിൽ കവർ റെഡി ,ഇവിടെ നിന്ന് മിഠായി കിട്ടിക്കഴിഞ്ഞാൽ പിന്നെ ഇഞ്ചിപ്പുൽ കാടുകൾ കടന്ന് മതിൽ ചാടി വെള്ളാനിക്കര സ്ക്കൂള്ളിൽ ചെല്ലണം അവിടെ നാരങ്ങ മിഠായി ആണ് കൊടുക്കുന്നത് .ഒരു കൈപിടിയോളം തരും . കുറച്ച് സമയം നിന്നാൽ പായസവും കിട്ടും പക്ഷെ അതിന് സമയമില്ല . അവിടെ നിന്ന് മിഠായി വാങ്ങിയാൽ പിന്നെ അപ്പൂപ്പന്റ പെട്ടികടയിലേക്ക് ഓടണം. അവിടെ നിന്ന് അപ്പൂപ്പൻ സ്പെഷ്യൽ പല്ലിമിഠായിയും പുളിമിഠായിയും വാങ്ങി ചിറക്കക്കോട് സെന്ററിലേക്ക് ഓടണം അവിടെ കറങ്ങിയാൽ പ്ലാസ്റ്ററിക്ക് പതാകയും തൃവർണത്തിലുള്ള രക്ഷയും കിട്ടും.പിന്നെ പായസം പല തരത്തിലുള്ള മിഠായികൾ ലഡു എന്നിങ്ങനെ. അവിടെയെല്ലാം കറങ്ങി അമ്പലത്തിനടുത്തുള്ള പാടവരമ്പ് കടന്ന് വീട്ടിലെത്തുമ്പോഴെക്കും മിഠായിക്കൊണ്ട് ഒരു കവർ നിറഞ്ഞിരിക്കും. അടുത്തുള്ള ചിടുങ്ങുകൾക്ക് ഒക്കെ വിതരണം ചെയ്ത് കഴിഞ്ഞാലും ഒരാഴ്ചയോളം പൈസക്കാരൻ കുട്ടായിക്കൊപ്പം പിടിച്ചു നിൽക്കാൻ ഈ മിഠായി ധാരാളം . ഈ ഗാന്ധിജി അപ്പുപ്പനെ നേരിട്ടു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ചോദിക്കണമായിരുന്നു എന്തെ ഈ സ്വതന്ത്രദിനം വർഷത്തിൽ ഒരു തവണ മാത്രം ആക്കിയതെന്ന് ?
ഈ Paradox കുറച്ച് വർഷങ്ങൾക്ക് മുൻപുള്ളതാണ് ഇന്ന് പുതിയൊരു തലമുറ അതാവർത്തിക്കുന്നത് കാണുബോൾ ആ ചോദ്യം മറ്റൊരു രീതിയിൽ എന്നോട് തന്നെ ചോദിക്കാൻ തോന്നുന്നു .എന്തുക്കൊണ്ട് ആ സ്വാതന്ത്ര്യം കുട്ടിക്കാലത്തിനു മാത്രമായി ?​

Advertisements

ജനാധിപത്യം(Democracy)

ഒരു രാജ്യം. സാക്ഷരത കൈവരിക്കാത്ത 100 നിർദ്ധനർ ഉള്ള വലിയ രാജ്യം . നൂറുപേർ ഐക്യക്കണേ്ഠന തിരഞ്ഞെടുത്ത
ജനാധിപത്യഭരണഘടന ആണ് അവിടെ നിലവിൽ ഉള്ളത്. ഒരിക്കൽ ഒരു അദ്ധ്വാനി നിരന്തരപരിശ്രമത്തിന്റെ ഫലമെന്നോണം ഒരു റോയൽ എൻഫീൽഡ് ബൈക്ക് അവിടെ കൊണ്ടുവന്നു . ബൈക്കുകൾ പുതുമയായിരുന്ന ആ രാജ്യത്തിലെ ദരിദ്രവർഗത്തിന് ഇതൊരു അത്ഭുതമായിരുന്നു . മറ്റുള്ളവരെ  ഇത് അസുയാലുക്കൾ ആക്കിമാറ്റി . കുറച്ച്നാളുകൾ പിന്നിടെ ആ രാജ്യത്തിന്റെ ഭരണഘടന ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ച് ഒരു നിയമംപാസ്സാക്കി .  റോയൽ എൻഫീൽഡ് ബൈക്കുകൾ  ഇനി  സ്വകാര്യസ്വത്ത് അല്ല മറിച്ച് പൊതുമുതൽ ആണ്.

അരങ്ങേറ്റം

ആദ്യമായ് ഈ അവിരാമത്തിൽ പൂക്കുകയാണ്
ഇതരപൂക്കളോടതിബഹുമാന-
ചിതനായ്,
കാല്പനികം ദാർശനികം അതിസുന്ദരം ഈ മലർക്കുടങ്ങൾ
പ്രണമിക്കുന്നു ചിരസത്യങ്ങളെ വിരാജിക്കുക വാക്കുകളായ്